കീഴുപറമ്പ്: കീഴുപറമ്പ് ഗവർമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ റൊബോട്ടിക് എക്സ്പോ ശാസ്ത്ര പ്രതിഭകളായ കുട്ടികൾക്ക് വിസ്മയാവഹവും വിജ്ഞാന പ്രദവുമായി. സർവശിക്ഷ കേരളക്ക് കീഴിൽ മലപ്പുറം ജില്ലയിൽ അനുവദിച്ച 3 ടിങ്കറിംഗ് ലാബുകളിൽ ഒന്നാണ് ഇവിടെ പ്രവർത്തിക്കുന്നത്.
എക്സ്പോ മലപ്പുറം ജില്ലാ പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ് അരീക്കോട്, അൽ – അൻവാർ യു.പി.സ്കൂൾ, എ.യു.പി.എസ് പന്നിക്കോട്, ജ്യോതിധാര സ്കൂൾ, പത്തനാപുരം എ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികളും വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുമാണ് എക്സ്പോയിൽ പങ്കെടുത്തത്.
ടിങ്കറിംഗ് ലാബിലെ കുട്ടികൾ നിർമ്മിച്ച ഓട്ടോമാറ്റിക്ക് സ്ട്രീറ്റ് ലൈറ്റ്, വാട്ടർ ലെവൽ ഇൻഡിക്കേറ്റർ, സോഷ്യൽ ഡിസ്റ്റൻസ്, ഒബ്ജക്ട് ഫോളോവർ തുടങ്ങിയവ കുട്ടികളെ ആകർഷിച്ചു. പി.ടി.എ പ്രസിഡണ്ട് എം.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എം. മുഹമ്മദ് കോയ, ബി.പി.സി പി.ടി രാജേഷ്, എസ്.എം.സി ചെയർമാൻ ഷഫീഖ് കോട്ട, എം.ഇ ഫസൽ, എ.വി സുധീർ, സുമയ്യ സാദിഖ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കെ.എസ് പ്രിയംവദ സ്വാഗതവും ഹെഡ്മാസ്റ്റർ പി.മുസ്തഫ നന്ദിയും പറഞ്ഞു.
Comments are closed.