കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അഞ്ഞങ്ങാട് പാണര്കണ്ടിയിൽ നിത്യ രോഗിയായ വീട്ടമ്മയുടെ ചോർന്നൊലിക്കാത്ത വീട് എന്ന ആഗ്രഹം ടീം വെൽഫെയർ പ്രവർത്തകരുടെ ശ്രമദാനത്തിലൂടെ പൂർത്തിയാക്കി. പഞ്ചായത്തിൽ നിന്ന് ലഭിച്ച റിപ്പയറിങ്ങിനുള്ള തുക വീടുപണിക്ക് തികയാതെ വന്നപ്പോഴാണ് വീടിന്റെ മേൽക്കൂര നിർമ്മാണവും ഇൻഡസ്ട്രിയൽ വർക്കും മറ്റും ടീം വെൽഫെയർ പ്രവർത്തകർ ശ്രമദാനത്തിലൂടെ പൂർത്തിയാക്കിയത്.
ടീം വെൽഫെയർ ക്യാപ്റ്റൻ മുസ്തഫ കല്ലായിയുടെ നേതൃത്വത്തിൽ രണ്ട് തവണകളായിട്ടാണ് പണി പൂർത്തിയാക്കിയത്. വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്ലം മേൽനോട്ടം വഹിച്ചു.
Comments are closed.