‘അക്ഷര മിഠായി’: മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കാവനൂർ: കാവനൂർ പഞ്ചായത്ത് ഈ വർഷത്തെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയായ ‘അക്ഷര മിഠായി’ യിൽ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് തവരാപറമ്പ് ഗവൺമെൻറ് എൽ.പി സ്കൂളിൽ വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്ന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ഉസ്മാൻ നിർവഹിച്ചു.

കോവിഡ് കാലത്ത് പഠനപ്രവർത്തനങ്ങളിൽ പിന്നോക്കം പോയ ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒഴിവു ദിവസങ്ങളിൽ പ്രത്യേക തീവ്ര പരിശീലനം നൽകുന്ന പദ്ധതിയാണ് അക്ഷര മിഠായി. കാവനൂർ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും മികച്ച അധ്യാപകരുടെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

Comments are closed.