കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ “കാർബൺ ന്യൂട്രൽ ഫ്രീ” സംഘാടക സമിതി രൂപീകരിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ ‘കാർബൺ ന്യൂട്രൽ ഫ്രീ’ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ്‌, സെക്രട്ടറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, വിവിധ തലങ്ങളിലുള്ള  ഉദ്യോഗസ്ഥർ പങ്കാളികളാക്കിയാണ് കമ്മിറ്റി രൂപീകരിച്ചത്. പഞ്ചായത്ത്‌ ഓഫീസിൽ ആദ്യഘട്ടത്തിൽ ഊർജ  ഓഡിറ്റിംഗ് നടത്താനും, സ്കൂളുകളിൽ ഈ മാസം തന്നെ യോഗങ്ങൾ ചേർന്ന് അവിടങ്ങളിലും അതിന്റെ പ്രാധാന്യം എത്തിക്കും. തുടർ പ്രവർത്തനം അവധിക്കാലം കണക്കിലെടുത്തു ക്രമീകരിക്കും.

ഈ കാര്യം വിശദീകരിച്ചു കൊണ്ട് എല്ലാവർക്കും ഒരു നോട്ടീസ് ഉടൻ നൽകും. ഓഡിറ്റ് നടത്താൻ വേണ്ട പ്രവർത്തകരെ  കണ്ടത്താൻ തീരുമാനിച്ചു. ഒരു വാർഡിൽ 10%വീട് എന്നതിനും ലക്ഷ്യം വെച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി നിലവിൽ ഈ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ബന്ധപ്പെട്ട എഞ്ചിനീയർ വിശദീകരിച്ചു. ഉദ്ഘാടനം വലിയ രീതിയിൽ  നടത്താനും തീരുമാനമെടുത്തു.

Comments are closed.