കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുറ്റത്തൊരു പ്ലാവ് പദ്ധതി ഉദ്ഘാടനം ചെയ്തു. വിപുലമായി നാട്ടിലുണ്ടാവുന്ന വൃക്ഷമായതിനാൽ അതിന്റെ ബഡ് ചെയ്ത് ഗുണനിലവാരമുള്ള രണ്ടു തൈകൾ വീതമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. സഫിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ് ല മുനീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ പി. കെ. അസ്ലം, ജംഷീറ ബാനു, വാർഡ് മെമ്പർമാരായ എം. പി അബ്ദുറഹ്മാൻ, കെ. വി. റഫീഖ് ബാബു, എം. എം. മുഹമ്മദ്, ഷൈജു, വിജയലക്ഷ്മി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥരും കർഷകരും സംബന്ധിച്ചു.
Comments are closed.