കുടിവെള്ള ക്ഷാമം: ഭരണ സമിതി വാക്ക് പാലിച്ച് അടിയന്തിര പരിഹാരം കണ്ടെത്തണം : പി ഡി പി

കാവനൂർ : കഴിഞ്ഞ സിപിഎം ഭരണസമിതിയും ഏറനാട് എംഎൽഎയും തമ്മിലുള്ള രാഷ്ട്രീയ പോര് കാരണം പഞ്ചായത്തിൽ നടപ്പിലാവാതെ പോയ സമഗ്ര കുടിവെളള പദ്ധതി എത്രയും പെട്ടന്ന് പൂർത്തിയാക്കി ഇലക്ഷൻ സമയത്തെ പ്രചരണ വാഗ്ദാനം പാലിക്കാൻ കാവനൂർ പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി തെയ്യാറാവണമെന്ന് പിഡിപി പഞ്ചായത്ത് കമ്മറ്റി ആവശ്യപെട്ടു.

കടുത്ത വേനൽ ചൂട് കാരണം കുടിവെള്ളത്തിന്റെ ക്ഷാമം നേരിടുന്ന നൂറുകണക്കിന് കുടുംബ്ബങ്ങൾ ആശങ്കയിൽ കഴിയുന്ന പഞ്ചായത്തിലെ പല കോളനികൾ അടക്കം ഇപ്പോൾ തന്നെ വരൾച്ച നേരിടുന്നുണ്ട്. വരുന്ന ഏപ്രിൽ മെയ് മാസങ്ങളിലെ ജലലഭ്യത ഇതിലും കുറവ് ആയിരിക്കും എന്നത് കൊണ്ട് അടിയന്തിര പരിഹാരത്തിന് MLAയും പഞ്ചായത്ത് ഭരണ സമിതിയും ശ്രമിക്കണമെന്നും അല്ലാത്ത പക്ഷം വരൾച്ച നേരിടുന്ന പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ച് കുടിവെളളത്തിന് വേണ്ടി കുടങ്ങളുമായി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിരാഹാര സമരം ആലോചിക്കുമെന്നും പി ഡി പി പഞ്ചായത്ത് പ്രസിഡന്റ് ഫാറൂഖ് ചെങ്ങര പറഞ്ഞു.

സെക്രട്ടറി സികെ നൗഷാദ്, എൻ സി സമദ്, ലത്തീഫ് ഷാ തങ്ങൾ, പി മുഹമ്മദ്, റസാഖ് ചെങ്ങര, റഷീദ് ഇളയൂർ, റിയാസ് പൂതനാരി, ഉമ്മർ ടി.ടി, അലി ബാപ്പു ചെങ്ങര (PCF) എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

Comments are closed.