മൈത്ര : മൈത്ര ഗവ. യു.പി സ്കൂൾ പഠനോത്സവം സ്കൂൾ ഓഡിറ്റോറിയം, മൈത്ര ഓഡിറ്റോറിയം എന്നിവിടങ്ങളിൽ വച്ചു നടന്നു. യു.പി എസ്ആർജി കൺവീനർ ധനോജ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ.പി മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി. വാസു പഠനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതികളായ തേൻതുള്ളി, മഷിത്തണ്ട് എന്നീ പരിപാടികളുടെ വിജയ പ്രഖ്യാപനം അരീക്കോട് എ.ഇ.ഒ എം. മുഹമ്മദ് കോയ, ബി.പി.സി രാജേഷ് പി.ടി എന്നിവർ നിർവഹിച്ചു.
എസ്എംസി ചെയർമാൻ കെ. ജാഫർ, എംപിടിഎ പ്രസിഡന്റ് ഉമാദേവി, പ്രധാന അധ്യാപകൻ അബ്ദുൽ ജബ്ബാർ മാസ്റ്റർ, എൽപി എസ്ആർജി കൺവീനർ അനഭ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷമീന ചടങ്ങിന് നന്ദി പറഞ്ഞു. വേദിയിൽ വിദ്യാർഥികൾ വിവിധ തരം പഠനാധിഷ്ഠിത കലാ പരിപാടികളും, വിവിധ ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പരീക്ഷണങ്ങളും അവതരിപ്പിച്ചു. രക്ഷിതാക്കൾ, പി.ടി.എ, എസ്.എം.സി മെമ്പർമാർ, നാട്ടുകാർ, തുടങ്ങിയവരും സജീവമായി പഠനോത്സവത്തിൽ പങ്കെടുത്തു.
Comments are closed.