ഐ.എൻ.എൽ വാഹനജാഥ സംഘടിപ്പിച്ചു

അരീക്കോട്: നാഷണൽ ലീഗ് ഏറനാട് മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ വാഹനപ്രചാരണജാഥ നടത്തി. മതേതര ഇന്ത്യയെ വീണ്ടെടുക്കുക, മതനിരപേക്ഷ കേരളത്തെ ഉയർത്തിപ്പിടിക്കുക എന്ന സന്ദേശവുമായി മേയ് 12-ന് കോഴിക്കോട്ട്‌ നടത്തുന്ന സെക്കുലർ ഇന്ത്യ റാലിയുടെ പ്രചാരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്. ഊർങ്ങാട്ടിരി പാവണ്ണയിൽ ജില്ലാ സെക്രട്ടറി ടി. അഷറഫ് എടവണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി.സി. ചേക്കു, മുണ്ടോടൻ അബ്ദുള്ള, അബ്ബാസ്, ഹസ്സൻ മൗലവി എന്നിവർ പ്രസംഗിച്ചു.

ഒതായിയിൽ നടന്ന സമാപന പൊതുസമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി മുജീബ് ഹസൻ ഉദ്ഘാടനം ചെയ്തു. ഖാലിദ് മഞ്ചേരി, മുണ്ടോടൻ അബ്ദുള്ള, ടി. അഷറഫ്, വി.സി. ചേക്കു, റഹ്മത്തുള്ള, ഹസ്സൻ മൗലവി, സുലൈമാൻ കീഴുപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.