പത്തനാരവം 2k23 : സ്കൂൾ വാർഷികം ആഘോഷിച്ചു

പത്തനാപുരം: പത്തനാപുരം ഗവ. എൽപി സ്കൂളിന്റെ 69-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫിയ വി.പി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മുജീബ് റഹ്മാൻ എൻ വി അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അരീക്കോട് എ.ഇ.ഒ മുഹമ്മദ് കോയ സാറിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ പ്രധാനധ്യാപിക സുഫൈറത്ത് ഏടനാട്ട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷബ്‌ല പിഎം റിപ്പോർട്ട് അവതരണവും നടത്തി. എൽ എസ് എസ് പരീക്ഷയിലെ ഉന്നത വിജയം നേടിയവർക്കുള്ള സ്കൂളിൻറെ ആദരം എ.ഇ.ഒ യിൽ നിന്നും വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

സ്കൂളിൻ്റെ ആദ്യ ബാച്ചിലെ പഠിതാക്കളായ എം പി അബൂബക്കർ ഹാജി, എം പി ഇസ്മായിൽ ഹാജി, എൻ വി അലവിക്കുട്ടി എന്നിവരെ ചടങ്ങിൽ പി ടി എ കമ്മറ്റി ആദരിച്ചു. കുട്ടികൾക്കുള്ള മൊമെന്റോ വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറ ബാനു, രാജേഷ് സർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. ചടങ്ങിൽ വാർഡ് മെമ്പർ എം.പി അബ്ദുറഹ്മാൻ, വി.ടി ഉസ്മാൻ ഹാജി, ജുനൈസ് എം.കെ, കെ സലാം, എൻ.വി ഷെഫീഖ് അലി മാസ്റ്റർ, മുഹമ്മദ് മാൻ തുടങ്ങിയവർ സംസാരിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് ഹബീബ് വി ടി നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.

Comments are closed.