ലോസ് ആഞ്ചൽസ്: തൊണ്ണൂറ്റിയഞ്ചാം ഓസ്കർ പുരസ്കാര പ്രഖ്യാപന ചടങ്ങ് തുടങ്ങി. ഗിയെര്‍മോ ദെല്‍തോറോയുടെ പിനോക്കിയോ ആണ് മികച്ച ആനിമേഷന്‍ ചിത്രം. കി ഹൂയ് ക്വിവാന്‍ ആണ് മികച്ച സഹനടന്‍. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതേ സിനിമയിലെ അഭിനയത്തിന് ജാമി ലീ കേര്‍ട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
നവാല്‍നി ആണ് മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പുരസ്കാരം ആന്‍ ഐറിഷ് ഗുഡ്ബൈയ്ക്കാണ്. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് എന്ന സിനിമയിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം.
ലോസ് ആഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ലോക സിനിമയുടെ പുത്തൻ കിരീടാവകാശികളെ പ്രഖ്യാപിക്കുകയാണ്. ആർആർആറിലെ ‘നാട്ടുനാട്ടു’ ഗാനം ഓസ്കറിൽ മുത്തമിടുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ സിനിമാ ലോകം. ഡോക്യുമെന്‍ററി ഫീച്ചർ സെക്ഷനിൽ വൈൽ ഓൾ ദാറ്റ് ബ്രീത്ത്സും ഡോക്യുമെന്‍ററി ഷോർട്സിൽ ദ എലഫന്‍റ് വിസ്പറേഴ്സും ഇന്ത്യൻ സാന്നിധ്യമായി നോമിനേഷനിലുണ്ട്. നാട്ടു നാട്ടു ഗാനത്തിന്‍റെ അവതരണവും അവാർഡ് വേദിയിലുണ്ടാകും.
Comments are closed.