തിരുവനന്തപുരം: സംസ്ഥാനത്ത് പനി കൂടുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ എണ്‍പതിനായരത്തിൽ അധികം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത്. എച്ച്3 എന്‍2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്താനായി സ്രവ പരിശോധന ഇന്ന് ആരംഭിക്കും.
മാര്‍ച്ച് ഒന്നിനാണ് ഏറ്റവും കൂടുതല്‍ പേര്‍ പനിക്ക് ചികിത്സ തേടിയത്. 9480 പേരാണ് ചികിത്സ തേടിയത്. മാര്‍ച്ച് ഒന്ന് ബുധനാഴ്ച 9480 പേര്‍, മാര്‍ച്ച് രണ്ടിന് 8221 പേര്‍, മാര്‍ച്ച് മൂന്ന് 8191 പേര്‍, മാര്‍ച്ച് നാല് 8245 പേര്‍, മാര്‍ച്ച് 3642 പേര്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 17, 532 പേര്‍ പനി കാരണം ആശുപത്രിയിലെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ വരെ ചികിത്സ തേടിയവരുടെ എണ്ണം ദിനേന എണ്ണായിരത്തിന് മുകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ ആശുപത്രികളില്‍ പനിബാധിച്ച് എത്തിയവരുടെ കണക്കുകള്‍ കൂടി കൂട്ടിയാല്‍ 10 ദിവസത്തിനുള്ളില്‍ ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷം കവിയും.
Comments are closed.