‘മാർച്ച് 15 ലോക ഉപഭോക്തൃ ദിനം’; അരീക്കോട് ഉപഭോക്തൃ സമിതി വിപുലമായി ആചരിച്ചു

അരീക്കോട്: മാർച്ച് 15 ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ‘ഉപഭോക്താവ് രാജാവ്’ എന്ന പ്രമേയത്തിൽ അരീക്കോട് ഉപഭോക്തൃ സമിതി നടത്തിയ ബോധവൽക്കരണ പരിപാടി അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ജമീല ബാബു മാടത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. എം. അബ്ദുനാസർ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ മുഹമ്മദ് ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. പി.കെ സാജിദ്, കെ സുലൈമാൻ, എൻ അബ്ദുറഹീം, സി മുനീർ, വി.സി അബ്ദുറഹ്മാൻ, പി.എ റഹ്മാൻ ഡോ. സി യാഖൂബ് പ്രസംഗിച്ചു.

ഇന്ധനം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെയും, നിർമ്മാണ മേഖലയിലെ സാമഗ്രികളുടെയും വില അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്ത സൗഹൃദമായ നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കോർപ്പറേറ്റുകളും അവർക്ക് അനുകൂലമായ ഭരണകൂട നിലപാടുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാർച്ച് 15 ഉപഭോക്താക്കൾക്ക് വേണ്ടി ലോക ഉപഭോക്തൃ ദിനം ആചരിക്കുന്നത്.

Comments are closed.