ചാക്കോച്ചന്റെ ആദ്യ സിനിമ ഇൻഡസ്ടറി ഹിറ്റ്; 100-ാമത്തെ ‘2018’ 100 കോടി ക്ലബ്ബിൽ: അപൂർവ നേട്ടവുമായി കുഞ്ചാക്കോ ബോബൻ

കേരളത്തിലെ പ്രളയകാലവുമായി ബന്ധപ്പെട്ട് സംവിധായകൻ ജൂഡ് ആന്തണി ഒരുക്കിയ ‘2018’ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളിലൊന്നായാണ് 2018 വിലയിരുത്തപ്പെടുന്നത്. പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ചിത്രം ഇടംപിടിക്കുകയും ചെയ്തു.

അതോടൊപ്പംതന്നെ മറ്റൊരു റെക്കോർഡും കൂടെ 2018മായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ 100ാമത്തെ ചിത്രമാണ് 2018. ആ നൂറാമത്തെ ചിത്രം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്തരമൊരു അപൂര്‍വ റെക്കോഡ് മറ്റൊരു താരത്തിന് കാണുമോ എന്ന് എന്ന് ചോദിക്കുകയാണ് സോഷ്യൽമീഡിയ.

ചിത്രത്തില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ഏറ്റെടുത്തത് ടൊവിനോയേയും ആസിഫിനെയും ആണെങ്കിലും ഈ അപൂര്‍വ്വ റെക്കോഡ് സ്വന്താക്കിയത് കുഞ്ചാക്കോ ബോബനാണ്. ഇതുമത്രമല്ല, താരത്തിന്റെ കരിയറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. താരം നായകനായെത്തിയ ആദ്യ ചിത്രമായ അനിയത്തിപ്രാവ് 300 ദിവസം ഓടിയ ബ്ലോക്ക് ബസ്റ്ററായിരുന്നു. അമ്പാതമത്തെ ചിത്രമായ മല്ലുസിങ്ങാവട്ടെ 100 ദിവസം തിയേറ്ററുകളില്‍ ഓടിയ സൂപ്പര്‍ ഹിറ്റും. 100ാമത്തെ ചിത്രം ഇപ്പോള്‍ 100 കോടിയും കടന്ന് കുതിക്കുകയാണ്.

Comments are closed.