മോർച്ചറി കിടക്കയിൽ പോലും സിൽക്കിനെ വെറുതെവിട്ടില്ല; ഉടലഴകുകൊണ്ടും അപ്പോഴും അവർ താരറാണിയായിരുന്നു: ബയിൽവൻ രംഗനാഥന്റെ വാക്കുകൾ

വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണി. മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്നവൾ. സില്‍ക്ക് സ്മിത. ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പക്കത്തെത്തിയ വിജയലക്ഷ്മി ആരാധക കോടികളുടെ സിൽക്കായി വളർന്നത് സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെയാണ്. വിജയലക്ഷ്മിയില്‍ നിന്ന് സ്മിതയിലേക്കും അവിടെ നിന്ന് സില്‍ക്ക് സ്മിതയിലേക്കുമുള്ള അവളുടെ യാത്ര ഏതു ഫ്രെയിമുകൾക്കുമപ്പുറം നിൽക്കുന്ന ഒരു ചലച്ചിത്ര കാവ്യം പോലെയാണ്… ഒരുകാലത്ത് സില്‍ക്ക് സ്മിതയുടെ ഗാനരംഗങ്ങളില്ലാത്ത സിനിമകളെപ്പറ്റി തെന്നിന്ത്യയ്ക്ക് ചിന്തിക്കാൻകൂടി കഴിയുമായിരുന്നില്ല. സിനിമയെ വെല്ലുന്നതായിരുന്നു സില്‍ക്കിന്റെ ജീവിതം.

സിൽക്കിൻ്റെ പെട്ടന്നുള്ള മരണ വാർത്ത ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവാൻ രംഗനാഥൻ സിൽക്കിൻ്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മുൻപ് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. യൂടൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളതാണ് ബയിൽവൻ രംഗനാഥൻ.

പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി എത്തിച്ച സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്. മോർച്ചറിയിലും പോസ്റ്റ്മോർട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാർ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. അതിനു കാരണം ബോധത്തോടെ അവിടെ നിൽക്കാനാവില്ല എന്നതാണ്. ഇന്നത്തെ പോലെ വൃത്തിയുള്ള ചുറ്റപാടായിരുന്നില്ല അന്ന് മദ്രാസിലെ മോർച്ചറികളുടെത്. വൃത്തി ഹീനവും ദുർഗന്ധം വമിക്കുന്നതുമായ ഇടങ്ങളായിരുന്നു അത്. മൃതദേഹങ്ങളിൽ നിന്നുള്ളതും മരുന്നുകളുടെയും രക്തത്തിൻ്റെതുമൊക്കെയായി ദുർഗന്ധവും വൃത്തിഹീനവുമായ അന്തരീഷം. അവിടെ ജോലി ചെയ്യുന്നവർക്ക് സ്വബോധത്തോടെ നിൽക്കാനാവില്ല. രാവിലെ ജോലിക്കു കയറുന്ന സമയം മുതൽ അവിടെയുള്ള ജീവനക്കാർ മദ്യപിച്ചായിരിക്കും നിൽക്കുന്നത്. സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഡോക്ടർ സമീപത്തു നിന്നു പറഞ്ഞു കൊടുക്കുക മാത്രമേയുള്ളു. ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങളിൽ നിന്നും പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും കുളിപ്പിച്ച് വൃത്തിയാക്കി വെള്ളത്തുണിയിൽ പൊതിയുന്നതുമെല്ലാം ജീവനക്കാരാണ്. വളരെ ധൈര്യം വേണ്ട ജോലിയാണത്. അതുകൊണ്ടു തന്നെ ജീവനക്കാർ മദ്യപിക്കുന്നതിൽ ഡോക്ടർമാറും അധികൃതരും നടപടി സ്വീകരിക്കാറില്ല.

സിൽക്ക് സ്മിതയുടെ ജീവനറ്റ ശരീരം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. വെള്ളിത്തിരയിൽ കൺകുളിർക്കെ കണ്ട അംഗലാവണ്യങ്ങളിൽ മതിമറന്നവരായിരുന്നു അന്നത്തെ അവരുടെ പുരുഷ ആരാധകരൊക്കെ തന്നെ. 35 -ാം വയസിലാണ് സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സൗന്ദര്യംകൊണ്ടും ഉടലഴകുകൊണ്ടും അപ്പോഴും അവർ താരറാണിയായിരുന്നു. സിൽക്ക് സ്മിതയുടെ മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനു വേണ്ടി എത്തിച്ചു. മദ്യം തീർത്ത ബോധത്തിനും അബോധത്തിനുമിടയിലെ നേർരേഖയിൽ നിൽക്കുന്നവനിലെ മൃഗം ഉണർന്നപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാമെന്നും പറയുകയാണ് ബയിൽവൻ രംഗനാഥൻ. സിൽക്ക് സ്മിതയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ പലയിടത്തു നിന്നും കേട്ടിട്ടുള്ളതാണെന്നും അതിൽ വാസ്തവമുണ്ടെങ്കിലും അസത്യങ്ങളും ഇടംപിടിക്കാമെന്നും അദ്ദേഹം ബയിൽവൻ രംഗനാഥൻ പറയുന്നു.

Comments are closed.