മനാമ: ഈ മാസം 25 മുതൽ ബഹ്‌റൈനും ഖത്തറിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഖത്തറിലെയും ബഹ്‌റൈനിലെയും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ധാരണയിലെത്തിയതു പ്രകാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.
കഴിഞ്ഞ മാസം റിയാദിൽ ചേർന്ന ബഹ്‌റൈൻ, ഖത്തർ ഫോളോ-അപ് കമ്മിറ്റിയുടെ രണ്ടാമത് യോഗത്തിൽ യു.എൻ ചാർട്ടറിനും 1961 ലെ വിയന്ന കൺവെൻഷനും അനുസൃതമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
Comments are closed.