രണ്ടായിരത്തിന്റെ നോട്ടുമാറാന്‍ ബാങ്കുകളില്‍ തിരക്കില്ല; കേരളത്തില്‍ തണുത്ത പ്രതികരണം

പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതമായി രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറാന്‍ ബാങ്കുകളില്‍ കാര്യമായ തിരക്കില്ല. 2016 ലെ നോട്ടുനിരോധനത്തിന് സമാനായ സ്ഥിതി വിശേഷം ഉണ്ടാകുമെന്നാണ് ബാങ്കുളും ഉപഭോക്താക്കളും കരുതിയിരുന്നതെങ്കിലും സാധാരണ രീതിയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നോട്ടുമാറാന്‍ കാര്യമായ ഒരു തിരക്കുകളും ഉണ്ടായിരുന്നില്ലന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പെട്രോള്‍ പമ്പുകളെയും സൂപ്പര്‍ മാര്‍ക്കറ്റുകളെയും ആണ് കൂടുതല്‍ ആശ്രയിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ചില ബാങ്കുകളില്‍ നോട്ടുമാറാന്‍ ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ വേണമെന്ന നിര്‍ബന്ധം പിടിച്ചത് വലിയ വാഗ്വാദങ്ങള്‍ക്് വഴി വച്ചിരുന്നു.

രാജ്യത്ത് പണവിനിമയത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ സംവിധാനത്തെ ഉപയോഗിക്കുന്ന കേരളത്തില്‍ രണ്ടായിരത്തിന്റെ നോട്ടു നിരോധനം കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. ഇന്നലെ ബാങ്കുകളില്‍ വളരെക്കുറച്ച് ആളുകളെ നോട്ടുമാറാന്‍ എത്തിയിരുന്നുള്ളു. കേരളത്തില്‍ രണ്ടായിരത്തിന്റെ നോട്ടുനിരോധനം കാര്യമായ യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ലന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്

Comments are closed.