അനധികൃത സ്വത്ത് സമ്പാദനം; ഹാജരാകാന്‍ വി.എസ്.ശിവകുമാറിന് ഇഡി നോട്ടീസ്; നോട്ടീസ് അയക്കുന്നത് ഇത് രണ്ടാം തവണ: തിങ്കളാഴ്ച ശിവകുമാര്‍ ഹാജരാകണം
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ഇത് രണ്ടാമത് നോട്ടീസാണ് ഇഡി അയക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. 2011-16 കാലത്തെ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗമായിരുന്നു ശിവകുമാര്‍. മന്ത്രിയായിരുന്ന കാലത്ത് ശിവകുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
മുന്‍പ് ഏപ്രില്‍ 20-നാണ് ഇ.ഡി. ശിവകുമാറിന് നോട്ടീസ് അയച്ചത്. എന്നാല്‍ അന്ന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ചോദ്യംചെയ്യല്‍ നീട്ടിവെപ്പിക്കുകയായിരുന്നു. എന്നാല്‍ ഇ.ഡി. വീണ്ടും അദ്ദേഹത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഇഡിയുടെയും വിജിലന്‍സിന്റെയും നോട്ടം മുന്‍പ് തന്നെ ശിവകുമാറില്‍ പതിഞ്ഞിരുന്നു. മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ ഇടപാടുകളെ തുടര്‍ന്ന് വിജിലന്‍സ് മൂന്നു വര്‍ഷം മുന്‍പ് ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ ബിനാമികള്‍ എന്ന് കരുതപ്പെടുന്നവരുടെയും വീടുകളിലും ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. പക്ഷെ വിജിലന്‍സ് അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. ആ വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ്ഐ ആറിന്റെയും തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇഡിയുടെ നടപടി.
Comments are closed.