കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് കുവൈത്ത് ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. അറഫാ ദിനമായ ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ രണ്ട് ഞായറാഴ്ച വരെ അവധിയായിരിക്കും.
കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും അവധി ബാധകമാണ്. ജൂലൈ മൂന്ന് തിങ്കളാഴ്ച സർക്കാർ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കും.
Comments are closed.