കൊല്ലം. മലപ്പുറത്ത് താനൂരിൽ വിനോദസഞ്ചാരബോട്ട് മറിഞ്ഞ് 22ജീവനുകൾ പൊലിഞ്ഞ് ഒരു മാസമായിട്ടില്ല ജില്ലയിൽ അഷ്ടമുടിക്കായലിൽ ഒരു നിയന്ത്രണവും പാലിക്കാതെ വിനോദസഞ്ചാരികൾ.
കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിലാണ് പ്രധാനമായും വിനോദസഞ്ചാരികൾ ജലയാത്രക്ക് എത്തുന്നത്. നിരവധി ഹൗസ്ബോട്ടുകൾ ഇവിടെനിന്നും സർവീസ് നടത്തുന്നുണ്ട്.
എന്നാൽ പരന്നു കിടക്കുന്ന അഷ്ടമുടിക്കായലിന്റെ പല ഭാഗങ്ങളിൽ നിന്നും ചെറുവള്ളങ്ങളിലും ബോട്ടുകളിലും മറ്റും കായലിൽ വിനോദസഞ്ചാരികളെ ചുറ്റിക്കാണിക്കൽ നടക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് സാമ്പ്രാണിക്കോടി മൺറോത്തുരുത്ത് എന്നിവിടങ്ങൾ. ഹൗസ് ബോട്ടുകളിൽനിന്ന് ആളെ ചെറുവള്ളങ്ങളിലേക്ക് മാറ്റി മൺറോത്തുരുത്തിയിൽ ഉൾ ത്തോടുകളിലൂടെയും കണ്ടൽക്കാടുകളിലൂടെയും കൊണ്ടുപോകുന്നത് പതിവുമുണ്ട്.
മിക്ക ഹൗസ് ബോട്ടുകളിലെയും ജീവനക്കാർ വളരെ കർശനമായി ജാക്കറ്റ് ധരിക്കണമെന്ന് നിർദ്ദേശിക്കുമെങ്കിലും ചിലർ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ തുടരുന്നു. ചെറുവള്ളങ്ങളിൽ വിനോദസഞ്ചാരികളെ ക്ഷണിച്ച് വിളിച്ചു യാത്ര കയറ്റുന്നവർക്ക് ആളെകിട്ടുക എന്നതിലാണ് ശ്രദ്ധ. വളരെ അപകടകരമായ സ്ഥിതി അഷ്ടമുടിക്കായലുണ്ട്. വെള്ളങ്ങളിൽ ജാക്കറ്റ് ഉണ്ടെങ്കിലും ഇത് പലരും ധരിക്കാറില്ല. കൊച്ചുകുട്ടികളുമായി വള്ളപ്പടിയിൽ ഇരിക്കുന്നവരെ കാണാം.താനൂരിൽ മരിച്ച 11കുട്ടികളായിരുന്നു എന്നതും ആരുമോർക്കുന്നില്ല. ഇക്കാര്യത്തിൽ ഒരു പരിശോധനയ്ക്കും ആളില്ലെന്നതും സത്യമാണ്.
സുരക്ഷിതമായ ടൂറിസത്തിനാണ് നൂറുമാർക്ക് എന്നത് ടൂർ ഓപ്പറേറ്റർമാരും മനസിലാക്കുന്നില്ല.
Comments are closed.