സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്നും അംഗീകാരമുള്ള സ്കൂളുകളിലേക്ക് മാറാൻ ഇനി ടിസി നിർബന്ധമില്ല.
ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ടു മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസിന്‍റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം 2023 – 24 വർഷം ലഭ്യമാക്കാം.
നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും
ഇത് സംബന്ധിച്ച ഉത്തരവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒപ്പുവച്ചു. ഇതോടൊപ്പം അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
Comments are closed.