പോപ്പുലര്‍ ഫ്രണ്ട് കൊലപ്പെടുത്തിയ പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യയെ പിരിച്ചുവിട്ടു; ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ കൊന്ന യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയ നിയമം റദ്ദാക്കി. 2022 സെപ്തംബര്‍ 29 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പ്രവീണിന്റെ ഭാര്യ നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘ഗ്രൂപ്പ് സി’ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു.

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

ഒന്നുകില്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരുകയോ ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യുന്നതുവരെ അവര്‍ സര്‍വീസിലിരിക്കുമെന്ന് റിക്രൂട്ട്മെന്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് നൂതന്റെ അഭ്യര്‍ത്ഥന പ്രകാരം ഒക്ടോബര്‍ 13 ന് മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ അവര്‍ ദുരന്തനിവാരണ വിഭാഗത്തിലേക്ക് അവരുടെ നിയമനം മാറ്റി നല്‍കിയിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എത്തിയ സിദ്ധരാമയ്യ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ നടത്തി ഈ കരാര്‍ നിയമനം റദ്ദാക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ മാറുമ്പോള്‍ സ്വാഭാവികമായും മുന്‍കാല താല്‍ക്കാലിക നിയമനങ്ങളെല്ലാം റദ്ദാകുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രവികുമാര്‍ എം.ആര്‍. വ്യക്തമാക്കി.

Comments are closed.