ജനപ്രിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് പുതിയ മാറ്റങ്ങളുമായി വീണ്ടും രംഗത്ത്. ഇത്തവണ യൂട്യൂബിലെ പ്രധാന ഫീച്ചറുകളിൽ ‘സ്റ്റോറിയാണ്’ കമ്പനി നീക്കം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 26 മുതൽ സ്റ്റോറി ഫീച്ചർ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് സൂചന. സ്നാപ്പ് ചാറ്റ് സ്റ്റോറിക്കും, ഇൻസ്റ്റാഗ്രാം സ്റ്റോറിക്കും സമാനമാണ് യൂട്യൂബിലെ സ്റ്റോറിയും.
10000- ലേറെ സബ്സ്ക്രൈബേഴ്സുളള യൂട്യൂബേഴ്സിനാണ് സ്റ്റോറികൾ പങ്കുവെയ്ക്കാൻ സാധിക്കുക. മിക്ക യൂട്യൂബേഴ്സും ചാനൽ പ്രമോഷനുകളാണ് സ്റ്റോറിയിലൂടെ നടത്താറുള്ളത്. 26 മുതൽ പുതിയ സ്റ്റോറികൾ പങ്കുവയ്ക്കാൻ കഴിയില്ലെന്ന് മാത്രമല്ല, നിലവിൽ പങ്കുവയ്ക്കപ്പെട്ടവ ഏഴ് ദിവസം കൊണ്ട് അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്യും.
2017-ലാണ് യൂട്യൂബ് സ്റ്റോറി ഫീച്ചർ അവതരിപ്പിച്ചത്. സ്റ്റോറിയിലൂടെ ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റുകളും പങ്കുവെക്കാൻ കഴിയും. സ്റ്റോറികൾക്ക് പകരം കമ്മ്യൂണിറ്റി പോസ്റ്റുകളും, ഷോട്ട്സ് സേവനവും ഉപയോഗപ്പെടുത്താനാണ് യൂട്യൂബ് ആവശ്യപ്പെടുന്നത്. ഷോർട്ട്‌സ്, ദൈർഘ്യമുള്ള വീഡിയോകൾ, ലൈവ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യൂട്യൂബിന്റെ നീക്കം.
Comments are closed.