സിനിമയില്‍ നിന്നും മനഃപൂര്‍വ്വം ഇടവേള എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാന്‍ വിളിക്കാത്തതാണെന്നും ധര്മജന് ബോള്‍ഗാട്ടി. സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും താനില്ലെങ്കിലും പകരം പെട്ടന്ന് ആളെ കിട്ടുമെന്നും ധര്മ്മജന് കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ നിന്ന് തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നാണ് തോന്നുന്നത്. ആദ്യം കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ എന്നെ സിനിമക്ക് വേണ്ടി ആരേയും വിളിക്കാറില്ല. അത്ര ആവശ്യമുണ്ടെന്ന് തോന്നിയാലേ ആ സിനിമക്ക് വിളിക്കുകയുള്ളൂ. അവര്‍ക്കൊക്കെ അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാന്‍.
പകരക്കാര്‍ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള് ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. അതില്‍ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്.
Comments are closed.