നിരക്ക് ഉയർത്താതെ നേട്ടം കൊയ്യാൻ പുതിയ വിപണന തന്ത്രവുമായി പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോൺ- ഐഡിയ രംഗത്ത്. ഇത്തവണ നിരക്ക് കൂട്ടുന്നതിന് പകരം പ്ലാനുകളുടെ കമ്പനി വെട്ടിച്ചുരുക്കിയിരിക്കുന്നത്. നിലവിൽ, 99 രൂപയും 128 രൂപയും വില വരുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയാണ് വെട്ടിച്ചുരുക്കിയത്. ഓരോ ഉപഭോക്താവിൽ നിന്നുമുളള ശരാശരി വരുമാനം ഉയർത്തുക എന്നതാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ 99 രൂപയുടെ റീചാർജ് ചെയ്തവർക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്നു. എന്നാൽ, പുതുക്കിയ മാനദണ്ഡം അനുസരിച്ച് ഇനി 15 ദിവസം മാത്രമാണ് വാലിഡിറ്റി ലഭിക്കുക. അതേസമയം, പ്ലാനിലെ മറ്റ് ആനുകൂല്യങ്ങളിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 200 എംബി ഡാറ്റയും, 99 രൂപയുടെ ടോക്ക് ടൈമും ഉപഭോക്താക്കൾക്ക് ലഭിക്കും. 128 രൂപയുടെ റീച്ചാർജ്ജ് ചെയ്തവർക്ക് മുമ്പ് 28 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്നു. എന്നാൽ, ഇനി മുതൽ 128 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 18 ദിവസം മാത്രമാണ് വാലിഡിറ്റി ലഭിക്കുക. ഈ പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ തുടരുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.
Comments are closed.