ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഷവോമി: വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങൾ ഉടൻ നിർമ്മിക്കും

ഇന്ത്യയിൽ വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതിയിട്ട് പ്രമുഖ ചൈനീസ് ഗാഡ്ജറ്റ് നിർമ്മാതാക്കളായ ഷവോമി. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമ്മാണ കമ്പനിയായ ഒപ്റ്റിമസുമായി ചേർന്നാണ് ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. 2025 ഓടുകൂടി വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം 50 ശതമാനമായി വർദ്ധിപ്പിക്കാനാണ് ഷവോമിയുടെ ലക്ഷ്യം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഗോള കമ്പനികളെ ഉൽപ്പാദനത്തിനായി ഇന്ത്യയിൽ ക്ഷണിക്കാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രസർക്കാർ നടത്തുന്നുണ്ട്.

ഷവോമി ബ്രാൻഡിൽ ഇന്ത്യയിൽ പുറത്തിറക്കുന്ന മിക്ക സ്മാർട്ട്ഫോണുകളും ടിവികളും ഇപ്പോൾ ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുന്നത്. ഇതിന് പിന്നാലെയാണ് വയർലെസ് ഓഡിയോ ഉപകരണങ്ങളും ഇന്ത്യയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. അതേസമയം, ഏതുതരം ഓഡിയോ ഉൽപ്പന്നങ്ങളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിൽ, ഷവോമിയുടെ സ്പീക്കറുകൾ, ഇയർബഡുകൾ, വയർലെസ് ഹെഡ്സെറ്റുകൾ എന്നിവ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്

Comments are closed.