തമിഴ് സിനിമയിൽ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട് കാതൽ എന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമയിൽ സഹനടനായി വന്ന് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ കാതൽ സുഗുമാർ.
സിനിമയിൽ ഏറ്റവും കൂടുതൽ വിഷമം നേരിടുന്ന നായിക കഥാപാത്രങ്ങൾ ആഗ്രഹിക്കുന്ന നടിമാരാണ് എന്ന് സുകുമാർ പറയുന്നു. ഹീറോയിൻസിനോട് അവരുടെ കഥ ചോദിച്ചാൽ അത് കേൾക്കുമ്പോൾ നമുക്ക് സങ്കടം തോന്നും. അതേസമയം ചില നടിമാർ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്ന് ചിത്രങ്ങൾ നേടുന്നുണ്ട്.
‘അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന ആവശ്യം നടിമാർക്കാണ് കേൾക്കേണ്ടി വരുന്നത്. അതിന് തയ്യാറായില്ലെങ്കിൽ ആ വേഷത്തിന് വേറെ ആളെ തേടും. ഒരിക്കലും ആരും ബലം പ്രയോഗിക്കാറില്ല. കാരണം വേറെയും നിരവധി ഓപ്ഷനുകൾ നായികമാരുടെ കാര്യത്തിൽ ഇത്തരക്കാർ ലഭിക്കുന്നുണ്ട്. ലോകത്ത് എല്ലാം നല്ലവരും എല്ലാം മോശക്കാരും എന്ന സ്ഥിതിയില്ല. സാഹചര്യങ്ങളാണ് തെറ്റ് ചെയ്യുന്നത്. അവസരം ഉണ്ടാകാതെ ആരും തെറ്റ് ചെയ്യില്ല. സാഹചര്യങ്ങളാണ് പലരെയും ഇത്തരം കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീടുള്ള കാലം അവർക്ക് സിനിമയിൽ അവസരം ലഭിക്കില്ല. വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും.’- കാതൽ സുഗുമാർ പറയുന്നു.
Comments are closed.