ദിവസവും മുട്ട കഴിക്കുന്നത് ഈ രോഗം തടയുമെന്ന് പഠനം

ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ തടയുമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. മുട്ടയിലുള്ള കൊളസ്ട്രോൾ അപകടകാരിയാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, അത്ര പേടിക്കേണ്ടെന്നും മുട്ട ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തിയവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗത്തിനുള്ള സാധ്യത 18 ശതമാനത്തോളം കുറവാണെന്നും ഗവേഷകർ പറയുന്നു.

കൂടിയ അളവിലുള്ള പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നതിനാൽ കുട്ടികൾക്കും നൽകണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 30 വയസ്സിനും 79 വയസിനും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. കോഴിമുട്ടയാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. ഒമ്പത് വർഷത്തോളം ഇവരെ നിരീക്ഷിച്ചതിൽ നിന്നാണ് റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നത് മൂലമാണ് സ്ട്രോക്കിനും ഹെമറേജിനും സാധ്യത കൂടുന്നതെന്നും മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നതോടെ ഇത് ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Comments are closed.