ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള പുതിയ പ്രീമിയം മൾട്ടി പർപ്പസ് വെഹിക്കിൾ (എംപിവി) മാരുതി സുസുക്കി ഇന്ത്യ ജൂലൈ 5ന് പുറത്തിറക്കും. അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മാരുതി എംപിവിക്ക് ടൊയോട്ട ഇന്നോവ ഹൈക്രോസിനോട് സാമ്യമുണ്ടാകില്ല. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും തമ്മിലുള്ളത് പോലെ ചില ബാഹ്യ വ്യത്യാസങ്ങൾ ഇതിലും ഉണ്ടാകും.
ചെറുതായി പുനർരൂപകൽപ്പന ചെയ്‌ത ഗ്രില്ലും ലൈറ്റുകളും (ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും), ബ്രാൻഡ് ലോഗോകളും (ടൊയോട്ടയ്ക്ക് പകരം സുസുക്കി) മാരുതി എംപിവിയിൽ വന്നേക്കാം. ഇഗ്‌നിസ്, ബലേനോ, സിയാസ്, എക്‌സ്‌എൽ6, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, അടുത്തിടെ പുറത്തിറക്കിയ 5 ഡോർ ജിംനി എന്നിവ വാഗ്‌ദാനം ചെയ്യുന്ന നെക്‌സ ഡീലർഷിപ്പുകല് മുഖേനയാണ് മാരുതി ഈ പ്രീമിയം എംപിവി വിൽക്കുക.
ഞങ്ങൾ അവതരിപ്പിക്കുന്ന ഒരു പുതിയ ഉൽപ്പന്നം ടൊയോട്ടയിൽ നിന്നുള്ള വാഹനമാണെന്നും അത് മൂന്ന് നിരകളുള്ള ശക്തമായ ഹൈബ്രിഡ് മോഡലായിരിക്കുമെന്നും ഏപ്രിലിൽ മാരുതിയുടെ വാർഷിക സാമ്പത്തിക ഫല വാർത്താ സമ്മേളനത്തിൽ കമ്പനിയുടെ ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. “ഇത് വിലയുടെ കാര്യത്തിൽ ഒരു മികച്ച തരത്തിലുള്ള വാഹനമായിരിക്കും,” ഏകദേശം രണ്ട് മാസത്തിനുള്ളിൽ ഇത് പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ടൊയോട്ട ഇന്നോവ ഹൈക്രോസ് 2022 ഡിസംബറിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്, നിലവിൽ 18.55 ലക്ഷം മുതൽ 29.99 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) വില. ഇതിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട് — 2.0-ലിറ്റർ VVTi പെട്രോളും, 2.0-ലിറ്റർ VVTi പെട്രോൾ അഞ്ചാം തലമുറ SHEV സിസ്‌റ്റവും.
എംപിവി ആറ് വേരിയന്റുകളിൽ ലഭ്യമാണ്– G, GX, VX, VX(O), ZX, ZX(O) എന്നിവയാണത്. ഏപ്രിലിൽ, വിതരണ വെല്ലുവിളികൾ കാരണം ടൊയോട്ട മുൻനിര വകഭേദങ്ങളായ ZX, ZX(O) എന്നിവയുടെ ബുക്കിംഗ് നിർത്തിവച്ചിരുന്നു.
Comments are closed.