ഇന്ത്യയിലെ ആഡംബര കാറുകളുടെ പിന്തുണയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ബിഎംഡബ്ലിയു. വാഹന ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ജൂലൈ മാസം 1,097 കാറുകളാണ് ബിഎംഡബ്ലിയു വിറ്റഴിച്ചത്. പ്രമുഖ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസിനെ പിന്നിലാക്കിയാണ് ബിഎംഡബ്ല്യുവിന്റെ മുന്നേറ്റം.
കഴിഞ്ഞ വർഷം ജൂലൈയിൽ 932 കാറുകളാണ് ബിഎംഡബ്ല്യു വിറ്റത്. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 18 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. രണ്ടാം സ്ഥാനത്തെത്തിയ മെഴ്‌സിഡസ്-ബെൻസ് 1,019 കാറുകൾ മാത്രമാണ് വിറ്റഴിച്ചത്. 2022 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 4.5 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ട്.

Comments are closed.