കണ്ണൂർ എടക്കാട് തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നാം വയസ്സുകാരന് ദാരുണാന്ത്യം. കെട്ടിനകത്തെ നിഹാൽ നൗഷാദാണ് മരിച്ചത്. സംസാര ശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ.
അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ ബോധരഹിതനായ നാട്ടുകാർ നിഹാലിനെ കണ്ടെത്തി. നിഹാൽ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചത്. വീടിന്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു.
Comments are closed.