ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെരിഫൈഡ് ആക്കാം; പുതിയ സേവനം ഇന്ത്യയിലും എത്തി, പ്രതിമാസ നിരക്ക് ഇങ്ങനെ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കുള്ള വെരിഫിക്കേഷൻ ഇന്ത്യയിലും അവതരിപ്പിച്ച് മെറ്റ. ഇതിന് മുൻപ് വരെ സൗജന്യമായി നൽകിയിരുന്ന സേവനങ്ങൾക്കാണ് ഇനി മുതൽ മെറ്റ പണം ഈടാക്കുക. ഇതിനായി പ്രതിമാസം പ്രത്യേക നിരക്കുകളും കമ്പനി ഈടാക്കുന്നതാണ്. വെരിഫൈ ചെയ്യുന്ന അക്കൗണ്ടുകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കുമെന്നാണ് മെറ്റയുടെ വാഗ്ദാനം. കൂടാതെ, പ്രതിമാസ വരിസംഖ്യ നൽകുന്ന അക്കൗണ്ടുകൾക്ക് ‘മെറ്റാ വെരിഫൈഡ്’ എന്ന സീലും ലഭിക്കുന്നതാണ്.

ആദ്യ ഘട്ടത്തിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കാണ് വെരിഫൈഡ് ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ഇതിനായി ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും പ്രതിമാസം 699 രൂപയാണ് മെറ്റ ഈടാക്കുന്നത്. ഇന്റർനെറ്റ് ബ്രൗസർ വഴി വെരിഫൈ ചെയ്യാൻ ഉടൻ തന്നെ സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, വെരിഫൈ അക്കൗണ്ടുകൾക്ക് അപേക്ഷിക്കുന്നവരുടെ പ്രായവും മെറ്റ പരിഗണിക്കുന്നതാണ്. 18 വയസ് തികഞ്ഞെന്ന് നോക്കിയതിനുശേഷമാണ് അക്കൗണ്ട് വെരിഫൈ ചെയ്യുക. കൂടാതെ, വെരിഫൈഡ് അക്കൗണ്ട് ആവശ്യമുള്ളവർ സർക്കാർ നൽകിയിരിക്കുന്ന, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളിലൊന്ന് സമർപ്പിക്കേണ്ടതാണ്.

Comments are closed.