ഉപഭോക്താക്കൾക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കാൻ വാട്സ്ആപ്പ്; കീബോർഡിൽ എത്തുന്ന പുതിയ ഫീച്ചറുകൾ

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഒട്ടനവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കീബോർഡിലാണ് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റീഡിസൈൻഡ് ഇമോജി കീബോർഡ് എന്നാണ് പുതിയ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. നിലവിൽ, ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നതിനായി കീബോർഡ് മുകളിലേക്ക് സ്ക്രോൾ ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കൂടാതെ, ഇമോജികൾ വലിപ്പത്തിൽ കാണാനും സാധിക്കും. സ്ക്രോളിംഗ് സംവിധാനം കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതിനു പുറമേ, ജിഫ്, സ്റ്റിക്കർ, അവതാർ എന്നിവയും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും. ഇതിനായി ടാബുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഈ ടാബുകൾ മുകളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. അധികം വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തുന്നതാണ്.

Comments are closed.