പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൾ ഖദീജ റഹ്മാനും സംഗീത സംവിധാന രംഗത്തേക്ക്. പുതിയതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം മിൻമിനിയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിക്കൊണ്ടാണ് ഖദീജയുടെ അരങ്ങേറ്റം. സംവിധായിക ഹലിത ഷമീമാണ് ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ചത്. കമ്പോസിങ്ങിനിടെയുള്ള ഖദീജയുടെ ചിത്രം പങ്കുവച്ചായിരുന്നു ട്വീറ്റ്.
ഗായിക എന്ന നിലയിൽ കഴിവ് തെളിയിച്ച ഖദീജ സംഗീതസംവിധായിക എന്ന നിലയിലേക്ക് വലിയ ചുവടുവയ്പ്പാണ് നടത്തിയത്. ”മിൻമിനിക്ക് വേണ്ടി ഖദീജ റഹ്മാൻ എന്ന ഈ അസാധാരണ പ്രതിഭയ്ക്കൊപ്പം പ്രവർത്തിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഈ ഗായിക ഒരു മികച്ച സംഗീതസംവിധായിക കൂടിയാണ്. ചില മികച്ച പാട്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്” എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
https://twitter.com/halithashameem/status/1668062011270504448?s=20
ഈ വർഷം അവസാനത്തോടെ മിൻമിനി തീയേറ്ററുകളിലെത്തും. എസ്തർ അനിൽ, ഗൗരവ് കലൈ, പ്രവീൺ കിഷോർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Comments are closed.