യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ വഴി കോടികൾ സമാഹരിക്കാനൊരുങ്ങി അദാനി ഗ്രീൻ എനർജി. റിപ്പോർട്ടുകൾ പ്രകാരം, 12,300 കോടി രൂപ വരെ സമാഹരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് അദാനി ഗ്രീൻ എനർജി ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അദാനി ഗ്രീൻ എനർജിയുടെ വരുമാനം 7,792 കോടി രൂപയായിരുന്നു. നിലവിൽ, 54,223 കോടി രൂപയാണ് കടം. ഇവ വീട്ടുന്നതിന്റെ ഭാഗമായാണ് കോടികൾ സമാഹരിക്കുന്നത്.
രണ്ട് ഗ്രൂപ്പ് കമ്പനികളായ അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ എന്നിവ ക്യുഐപി അല്ലെങ്കിൽ ഓഹരി വിൽപ്പന വഴി 21,000 കോടി രൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനികളിൽ ഓഹരിയുള്ള അദാനി പ്രമോട്ടർ സ്ഥാപനങ്ങൾ കടം മുൻകൂറായി അടയ്ക്കാൻ ഫണ്ട് സ്വരൂപിക്കുന്ന പ്രക്രിയയിലാണ്. ഈ വർഷം ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഇടിവ് നേരിട്ടത്.
Comments are closed.