കസ്റ്റമർ സർവീസ് തട്ടിപ്പുകളുടെ എണ്ണത്തിൽ വർദ്ധനവ്; സ്പാം കോളുകൾ തിരിച്ചറിയാൻ പുതിയ സൂത്രവുമായി വോഡഫോൺ- ഐഡിയ

കസ്റ്റമർ സർവീസ് തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ചതോടെ ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ നടപടിയുമായി വോഡഫോൺ- ഐഡിയ രംഗത്ത്. സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കാൻ ട്രൂ കോളറുമായി സഹകരിച്ച് പുതിയ പദ്ധതിക്കാണ് കമ്പനി രൂപം നൽകുന്നത്. ഇതിലൂടെ സ്പാം കോളുകളെ പ്രത്യേകം തിരിച്ചറിയാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതാണ്. കൂടാതെ, ട്രൂ കോളർ ഇതിനകം പരിശോധിച്ച് ഉറപ്പിച്ച ബിസിനസ് സൊല്യൂഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. ട്രൂ കോളറിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.

ട്രൂ കോളറിൽ ഏകദേശം 350 ദശലക്ഷത്തിലധികം സജീവ ഉപഭോക്താക്കളാണ് ഉള്ളത്. ലോഞ്ച് ചെയ്തതിനു ശേഷം ഏകദേശം ഒരു ബില്യണിലധികം തവണ ആളുകൾ ട്രൂ കോളർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏകദേശം 50 മില്യൺ അനാവശ്യ കോളുകൾ കണ്ടെത്തി കമ്പനി അവയെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. വോഡഫോൺ- ഐഡിയയുമായി പുതിയ സഹകരണത്തിൽ ഏർപ്പെടുന്നതോടെ, കസ്റ്റമർ സർവീസ് തട്ടിപ്പുകളിൽ വീഴുന്നത് പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്കായി ഒട്ടനവധി ഫീച്ചറുകൾ ട്രൂ കോളർ വാഗ്ദാനം ചെയ്യുന്നുണ്ട്.

Comments are closed.