ഐക്യു നിയോ 6 4ജി: റിവ്യൂ

ഇന്ത്യൻ വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ചുവടുറപ്പിച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യു. അത്യാധുക ഫീച്ചറുകളുള്ള ഹാൻഡ്സെറ്റുകളാണ് ഐക്യുനിക്ക് സാധാരണയായി പുറത്തിറക്കാറുളളത്. കൂടാതെ, സ്മാർട്ട്ഫോണിന്റെ ഡിസൈനിലും കൂടുതൽ വ്യത്യസ്ഥത കൊണ്ടുവരുന്ന കമ്പനി കൂടിയാണ് ഐക്യു. അത്തരത്തിൽ ഐക്യു പുറത്തിറക്കിയ മിഡ് റേഞ്ച് ഹാൻഡ്സെറ്റാണ് ഐക്യു നിയോ 6 4ജി. ഈ സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.

6.62 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രാഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 870 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്

64 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,700 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ ഐക്യു നിയോ 6 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 29,999 രൂപയാണ്.

Comments are closed.