ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് റിയൽമി. ഇത്തവണ റിയൽമി സി53 സ്മാർട്ട്ഫോണുകളാണ് വിപണി കിടക്കാൻ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റിയൽമി സി53 ജൂലൈ 19ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതിനു മുൻപ് മലേഷ്യൻ വിപണിയിലാണ് ഈ ഹാൻഡ്സെറ്റ് ആദ്യമായി അവതരിപ്പിച്ചത്. ഇവയുടെ പ്രധാന ഫീച്ചറുകൾ അറിയാം.
90 ഹെർട്സ് റിഫ്രഷ് റേറ്റുളള 6.74 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 8 മെഗാപിക്സൽ ക്യാമറ ലഭ്യമാണ്. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഈ സ്മാർട്ട്ഫോണുകളുടെ ബാറ്ററി ലൈഫ് 5,000 എംഎഎച്ച് ആണ്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം. മലേഷ്യൻ വിപണിയിൽ റിയൽമി സി53 സ്മാർട്ട്ഫോണുകളുടെ വില MYR 599 ആണ്. ഇവ ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ 10,700 രൂപയാണ് വില. അതേസമയം, ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോണുകളുടെ യഥാർത്ഥ വില എത്രയായിരിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
Comments are closed.