വിപണി കീഴടക്കാൻ വീണ്ടും ഹോണ്ട;എത്തി, പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യൻ വാഹന വിപണിയിൽ വീണ്ടും തരംഗമാകാൻ എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട. സ്കൂട്ടർ ശ്രേണിയിൽ ഹോണ്ട പുറത്തിറക്കിയ ഡിയോയുടെ പുത്തൻ പതിപ്പാണ് ഇത്തവണ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിയോ 110 സ്കൂട്ടറിന്റെ പിൻഗാമിയായ 125 സിസി എൻജിനുമായാണ് പുത്തൻ മോഡലിന്റെ വരവ്. പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് ഡിയോ 125 എത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.

സ്റ്റൈലിഷ് ലുക്കിലാണ് പുതിയ ഡിയോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകർഷിക്കുന്ന ഗ്രാഫിക്സ്, അലോയ് വീലുകൾ, ഡിസ്ക് ബ്രേക്ക്, വേറിട്ട ടൈൽ ലാമ്പ് എന്നിവയാണ് പ്രധാന ആകർഷണീയത. താക്കോൽ ഇല്ലാതെ തന്നെ സ്കൂട്ടർ അൺലോക്ക് ചെയ്യാനും, ലോക്ക് ചെയ്യാനും സാധിക്കുന്ന സ്മാർട്ട് അൺലോക്ക് ഫീച്ചറും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, മോഷണം തടയാനുള്ള സ്മാർട്ട് സേഫ് ഫീച്ചറും ലഭ്യമാണ്.

സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഉള്ളത്. ഇതിൽ സ്റ്റാൻഡേർഡിന് 83,400 രൂപയും, സ്മാർട്ടിന് 91,300 രൂപയുമാണ് എക്സ് ഷോറൂം വില. പ്രധാനമായും 7 നിറങ്ങളിൽ ഡിയോ 125 വാങ്ങാവുന്നതാണ്.

Comments are closed.