ഇൻസ്റ്റഗ്രാമിന് സമാനമായ ഈ ഫീച്ചർ ടെലഗ്രാമിലും എത്തി; കൂടുതൽ വിവരങ്ങൾ

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സ്റ്റോറീസ് ഫീച്ചർ ടെലഗ്രാമിലും എത്തി. നിലവിൽ, പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് സ്റ്റോറീസ് ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. ചാറ്റ് സെർച്ചിന് മുകളിലായാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, പ്രീമിയം അല്ലാത്ത ടെലഗ്രാം ഉപയോഗിക്കുന്നവർക്ക് മറ്റു ഉപഭോക്താക്കളുടെ സ്റ്റോറികൾ കാണാൻ കഴിയും. ചിത്രങ്ങൾ, വീഡിയോകൾ, ടെക്സ്റ്റ് എന്നീ ഫോർമാറ്റിൽ ഉള്ളവ സ്റ്റോറികളായി പങ്കുവയ്ക്കാവുന്നതാണ്.

ഇൻസ്റ്റഗ്രാമിലെ സ്റ്റോറീസ് ഫീച്ചറിന് സമാനമായ ഫീച്ചർ അവതരിപ്പിക്കുമെന്ന് ടെലഗ്രാം നേരത്തെ തന്നെ സൂചന നൽകിയിരുന്നു. സ്റ്റോറികൾ പങ്കുവെക്കുന്ന ഉപഭോക്താക്കൾക്ക് സമയപരിധി സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിക്കാൻ സാധിക്കും. 6, 12, 48 മണിക്കൂർ എന്നിങ്ങനെയാണ് സമയപരിധി ഉള്ളത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഇവയിൽ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ കഴിയുന്നതാണ്.

ടെലഗ്രാമിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളിൽ മാത്രമാണ് പുതിയ ഫീച്ചർ ലഭിക്കുകയുള്ളൂ. ഉപഭോക്താക്കൾക്ക് സ്റ്റോറീസിലൂടെ പോളുകൾ, ക്വിസുകൾ എന്നിവ പങ്കുവയ്ക്കാനും സാധിക്കും. ഒറ്റനോട്ടത്തിൽ വാട്സ്ആപ്പ് സ്റ്റാറ്റസിനും, ഇൻസ്റ്റഗ്രാം സ്റ്റോറീസിനും സമാനമാണെങ്കിലും, ടെലഗ്രാമിലെ സ്റ്റോറീസ് അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Comments are closed.