ആരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കും. നിലവിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഇതിനോടകം ലിസ്റ്റ് ചെയ്തു, ട്വിറ്റർ മുഖാന്തരം പ്രഖ്യാപനം നടത്തി. നിലവിൽ, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ചാറ്റ്ജിപിടി ആപ്പ് പ്രീ ഓർഡർ ചെയ്യാൻ കഴിയുന്നതാണ്. അടുത്തയാഴ്ച ലോഞ്ച് ചെയ്യുമെങ്കിലും, കൃത്യമായ തീയതി സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ആപ്പ് ലോഞ്ച് ചെയ്തയുടൻ ഇവ ഫോണിൽ ഇൻസ്റ്റാൾ ആകുന്നതാണ്. ടെക് ലോകത്ത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ ആകർഷിച്ച ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ഓപ്പൺ എഐ കമ്പനിയാണ് ചാറ്റ്ജിപിടി വികസിപ്പിച്ചെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ചാറ്റ്ജിപിടിയുടെ പ്രവർത്തനം. ഈ വർഷം മെയ് മാസത്തിൽ ഐഒഎസ് ഉപഭോക്താക്കൾക്കായി ഉള്ള ആപ്പ് കമ്പനി ലോഞ്ച് ചെയ്തിരുന്നു.
Comments are closed.