മെറ്റയുടെ മെസ്സഞ്ചർ ആപ്പിൽ ഇനി മുതൽ എസ്എംഎസ് ഫീച്ചർ സപ്പോർട്ട് ചെയ്യില്ല. സെപ്റ്റംബർ മാസം 28 മുതലാണ് മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് എസ്എംഎസ് ഫീച്ചർ നീക്കം ചെയ്യുന്നത്. അതായത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് എസ്എംഎസ് ആപ്പായി ഇത് തിരഞ്ഞെടുക്കാനാകില്ല.
2016-ലാണ് മെസഞ്ചറിൽ എസ്എംഎസ്, എംഎംഎസ് സന്ദേശങ്ങൾ സപ്പോർട്ട് ചെയ്യുന്നതിനുള്ള ഫീച്ചർ മെറ്റ കൂട്ടിച്ചേർത്തത്. എസ്എംഎസ് ത്രെഡുകൾ പർപ്പിൾ നിറത്തിലും സാധാരണ ഓൺലൈൻ ചാറ്റുകൾ നീല നിറത്തിലുമായിരുന്നു വേർതിരിച്ചിരുന്നത്.
ഈ മാറ്റം പ്രാബല്യത്തിൽ വരുമ്പോൾ, ഉപയോക്താക്കളുടെ ഫോണുകളിലെ ഡിഫോൾട്ട് എസ്എംഎസ് ആപ്പ് സ്വയമേ സജീവമാകും. അത്തരം ഡിഫോൾട്ട് ആപ്പ് ഇല്ലാത്തപക്ഷം ഉപയോക്താക്കൾ ഗൂഗിൾ മെസേജസ്, ട്രൂകോളർ, സിഗ്നൽ പോലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടിവരും. എസ്എംഎസ് സപ്പോർട്ട് അവസാനിപ്പിക്കാനുള്ള മെറ്റയുടെ തീരുമാനം എസ്എംഎസിനോടുള്ള ഉപയോക്താക്കളുടെ താൽപ്പര്യം കുറയുന്നതിനെയാണ് കാണിക്കുന്നത് എന്ന് അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
എന്നാൽ, എസ്എംഎസ്, എംഎംഎസ് എന്നിവയ്‌ക്ക് പകരമായി ഗൂഗിൾ അതിന്റെ ‘ആർസിഎസ്’ പ്രമോട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. ടൈപ്പിംഗ് ഇൻഡിക്കേറ്റേഴ്സിന് മെച്ചപ്പെടുത്തിയ സവിശേഷതകൾ നൽകുന്ന ഒരു പ്രോട്ടോക്കോൾ ആണ് ആർസിഎസ്. വ്യത്യസ്‌ത ഉപകരണങ്ങളിലും കാരിയറുകളിലും ആർസിഎസ് കൂടുതൽ വ്യാപകമായി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ.
Comments are closed.