വിലയോ തുച്ഛം, ഗുണമോ മെച്ചം; 50 എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് എഫ് 34 5ജി

സാംസങിന്റെ ഗാലക്സി സീരിസിലെ എഫ്34 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 6000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ നോ ഷേക്ക് ക്യാമറ,120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകൾ. കൂടാതെ ഡോൾബി അറ്റ്‌മോസ് സ്പീക്കറുകൾ, നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന്റെ നോർമൽ വേരിയന്റിന് 18,999 രൂപയാണ് പ്രാരംഭ വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് വേരിയന്റിന് 20,999 രൂപയാണ് വില. സാംസങിന്റെ വെബ്‌സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഈ സ്മാർട്ട്‌ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യാം. ഓഗസ്റ്റ് 11 മുതലാണ് ഈ മോഡലിന്റെ വിൽപ്പന ആരംഭിക്കുക.

6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിൽ ഉള്ളത്. സാംസങ് കോർണിംഗിന്റെ ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചാണ് ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകുന്നത്. പിൻഭാഗത്ത് 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. മുൻ പാനലിൽ 13 മെഗാപിക്സൽ സെൽഫി ക്യാമറ ഉൾപ്പെടുന്നു.

ഗാലക്‌സി F34 5G സെഗ്‌മെന്റ്-ലീഡിങ്ങായ 6000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഈ മോഡലിന് രണ്ട് ദിവസത്തെ ബാറ്ററി ബാക്കപ്പ് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. 25W സൂപ്പർ-ഫാസ്റ്റ് ചാർജിങ് സംവിധാനവും നൽകിയിരിക്കുന്നു. ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീൻ എന്നീ നിറങ്ങളിൽ ഈ മോഡൽ ലഭ്യമാണ്.

Comments are closed.