മഹാരാജാസ് കോളെജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് വിദ്യാർഥികൾ. നടപടികൾ നേരിട്ട ആറ് വിദ്യാർഥികളും അധ്യാപകന്‍ പ്രിയോഷിനോട് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. തെറ്റ് ഇനി ആവർത്തിക്കിലെന്നും കുട്ടികളും രക്ഷിതാക്കളും ഉറപ്പ് നൽകി.
കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളെജിലെ പൊളിറ്റിക്കൽ സയന്‍സ് അധ്യാപകനായ പ്രിയോഷിനെ ക്ലാസിൽ വച്ച് കുട്ടികൾ അപമാനിച്ചത്. കാഴ്ചപരിമിതിയുള്ള അധ്യാപകന്‍ ക്ലാസ് മുറിയിൽ കളിച്ച് ചിരിച്ച് നടക്കുന്നതിന്‍റെയും അനുവാദമില്ലാതെ പ്രവേശിക്കുന്നതിന്‍റെയും വീഡിയോ പുറത്ത് വന്നിരുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയർന്നിരുന്നു.
വിവാദമായിരുന്ന വീഡിയോ പൊലീസ് വിശദമായി പരിശോധിച്ചു. തുടർന്ന് കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഫാസിലടക്കമുള്ള 6 വിദ്യാർത്ഥികളെ സസ്പെന്‍ഡ് ചെയ്തു. അതേസമയം, സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ 2 പേർക്കെതിരെ കടുത്ത നിലപാടാണ് കോളെജ് കൗൺസിൽ സ്വീകരിച്ചത്. സമാനമായ തെറ്റ് ആവർത്തിച്ചാൽ ഇരുവേയും പുറത്താക്കാനാണ് തീരുമാനം. ഇരുവരുടേയും സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
Comments are closed.