മാസപ്പടി വിഷയം: ആക്ഷേപങ്ങള്‍ എന്തൊക്കെയെന്ന് ഹര്‍ജിക്കാരന്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി വിഷയവുമായി ബന്ധപ്പെട്ട ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ആക്ഷേപങ്ങൾ എന്തൊക്കെയെന്ന് ഹർജിക്കാരൻ വ്യക്തതവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. സിഎംആർഎൽ കരാർ വഴി എന്ത് സാമ്പത്തിക നഷ്ടമുണ്ടായി? എന്ത് ദുസ്വാധീനമാണ് കെഎംആർഎൽ ചെലുത്തിയത്? കരാർ വഴി സിഎംആർഎല്ലിന് ലഭിച്ച നേട്ടമെന്ത്? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. പരാതിയിൽ കുറ്റകൃത്യമൊന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, പരാതിയിൽ വ്യക്തതയില്ലെങ്കിലും ഹർജി പരിഗണിക്കണം എന്നാണോയെന്നും ഹർജിക്കാരനോട് ചോദിച്ചു.

സിഎംആർഎല്ലിന് കരാർ ലഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന വാദമാണ് ഹർജിക്കാരൻ മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രി മകൾക്ക് നിയമവിരുദ്ധ പരിഗണന ലഭിച്ചതായും സിഎംആർഎല്ലുമായുള്ള കരാറെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കണം എന്നാണ് വിധി. പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന വിധി വസ്തുതകൾ പരിഗണിക്കാതെയാണ്. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നാണ് സുപ്രിംകോടതി വിധി. പരാതി തള്ളാൻ കോടതിക്ക് കഴിയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.

സിഎംആർഎല്ലും എക്സലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹർജിക്കാരന്റെ ആക്ഷേപം. എക്സലോജിക് കമ്പനിയുടമ വീണ വിജയൻ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷമായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷൻ ഹർജിയിലെ എതിർ കക്ഷികൾ. ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഹർജിക്കാരൻ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹർജിക്കാരൻ. ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

2017 മുതൽ 20 വരെയുള്ള കാലയളവിൽ സിഎംആർഎൽ മുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിക്ക് 1.72 കോടി രൂപ നൽകിയിരുന്നു. സേവനങ്ങൾ നൽകാതെയാണ് വീണ വിജയന് പണം നൽകിയതെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയിരുന്നു. 2017ൽ വീണ വിജയന്റെ എക്‌സലോജിക് കമ്പനിയും സിഎംആർഎല്ലും മാർക്കറ്റിംഗ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാർ ഉണ്ടാക്കിയിരുന്നു. ഈ കരാറിന്റെ സിഎംആർഎൽ എക്‌സാലോജികിന് പണം കൈമാറി.

നേരത്തെ സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയവരുടെ പേരുകളായി ഇന്റർനാഷണൽ സെറ്റിൽമെന്റ് ബോർഡ് മുമ്പാകെ ആദായനികുതി വകുപ്പ് ഹാജരാക്കിയ രേഖയിൽ രാഷ്ട്രീയ നേതാക്കളുടെയും സർവ്വീസിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥരുടെ പേരുകൾ പണം വാങ്ങിയവരുടെ പട്ടികയിലുണ്ടായിരുന്നു

Comments are closed.