ചെന്നൈ: കേരളത്തിൽ കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തു തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷന്‍ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ 4 പേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച വൈകിട്ട് 4.30ന് ഓൺലൈനായാണ് യോഗം ചേരുക. 5 മന്ത്രിമാരാവും യോഗത്തിൽ പങ്കെടുക്കുക.
ആരോഗ്യ വകുപ്പ് ഇതുവരെ സ്വീകരിച്ചുട്ടുള്ള നടപടികൾ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിക്കും. ജില്ലയിലെ നിലവിലെ സ്ഥിതിഗതികളും യോഗം വിലയിരുത്തും. കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച 2 പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്ക പട്ടികയിൽ നിലവിൽ 168 പേരാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലെ 8 പഞ്ചായത്തുകളിൽ നിന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments are closed.