വിപണി കീഴടക്കാൻ നത്തിംഗിന്റെ പുതിയ ഉൽപ്പന്നങ്ങൾ എത്തുന്നു; സ്മാർട്ട് വാച്ചും ഇയർ ബഡുകളും ഉടൻ ലോഞ്ച് ചെയ്യും
ആഗോള വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ശ്രദ്ധ നേടിയെടുത്ത ബ്രാൻഡാണ് നത്തിംഗ്. വളരെ വ്യത്യസ്ഥവും സ്റ്റൈലിഷ് ലുക്കിലുമുള്ള സ്മാർട്ട്ഫോൺ അവതരിപ്പിച്ചതിനാൽ, വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ സ്മാർട്ട് വാച്ച്, ഇയർ ബഡ് എന്നിവയാണ് നത്തിംഗ് വിപണിയിൽ എത്തിക്കുന്നത്. ബഡ്സ് പ്രോ, വാച്ച് പ്രോ എന്നിവയ്ക്കുള്ള പ്രീ-ഓർഡർ ഇതിനോടകം തന്നെ ഫ്ലിപ്കാർട്ടിൽ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 25-ന് ഉച്ചയ്ക്ക് 12 മണിക്കാണ് 2 ഉൽപ്പന്നങ്ങളുടെയും ലോഞ്ച് ഇവന്റ് നടക്കുക.
ഉപഭോക്താക്കൾക്ക് പ്രീ-ഓർഡർ പാസ് ഉപയോഗിച്ച് ബഡ്സ് പ്രോ, വാച്ച് പ്രോ അല്ലെങ്കിൽ Power 65W GaN അഡാപ്റ്റർ റിസർവ് ചെയ്യാവുന്നതാണ്. പ്രീ-ഓർഡർ ചെയ്യാനുള്ള പാസ് ലഭിക്കണമെങ്കിൽ 500 രൂപയാണ് ചെലവ്. എന്നാൽ, ഈ പാസിലൂടെ 1,000 രൂപയുടെ ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും. ഇത്തരം പാസുള്ള ഉപഭോക്താക്കൾക്ക് ഭാവിയിൽ നത്തിംഗിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 500 രൂപ അധിക വൗച്ചർ ക്ലെയിം ചെയ്യാൻ കഴിയും.
Comments are closed.