തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 71 പേർക്ക് രോഗം സ്ഥിരീകരിച്ചു. 185 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഇന്ന് മാത്രം 26 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
എംജി യൂണിവേഴ്സിറ്റിയിൽ ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തിൽ, ഹോസ്റ്റലുകൾ 30 വരെ അടച്ചിടും. സ്കൂൾ ഓഫ് ലീഗർ തോട്സ് ഒഴികെ ബാക്കിയുള്ള ഡിപ്പാർട്ടുമെന്‍റുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. റെഗുലർ ക്ലാസുകൾ ഒക്‌ടോബർ 1 മുതൽ ആരംഭിക്കും
Comments are closed.