മാലിദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയ്സു വിജയിച്ചു

മാലി: മാലിദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാർട്ടി ഒഫ് മാലിദ്വീപിന്‍റെ (പിപിഎം) മുഹമ്മദ് മുയ്സു വിജയിച്ചു. 53 ശതമാനം വോട്ടുകളാണു മുയ്സുവിന് ലഭിച്ചത്. എതിരാളിയും ഇപ്പോഴത്തെ പ്രസിഡന്‍റുമായ ഇബ്രാഹിം സോലിഹിന് 46 ശതമാനം വോട്ടുകളാണു ലഭിച്ചത്. വിജയിയെ സോലിഹ് അഭിനന്ദിച്ചു.

വിജയത്തിന് മാലിദ്വീപ് ജനതയോടു നന്ദി പറഞ്ഞ മുയ്സു, അഴിമതിക്കേസിൽ 11 വർഷമായി ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്‍റ് അബ്ദുള്ള യമീനെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. പിപിഎമ്മിന്‍റെ മുതിർന്ന നേതാവാണു യമീൻ. മാലിദ്വീപ് രാഷ്‌ട്രീയത്തിൽ ചൈന അനുകൂലിയായി അറിയപ്പെടുന്ന നേതാവാണ് മുയ്സു.

Comments are closed.