കോഴിക്കോട്: കോടഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിനു ശേഷം ഭര്‍ത്താവ് ഷിബു ഒളിവില്‍ പോയി.
തിങ്കളാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ഒളിവില്‍ പോയ പ്രതിയാക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ബിന്ദുവിന്‍റെ തോളിനും തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു. പരുക്കു ഗുരുതരമായതിനാൽ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റി. 2 വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവർക്ക് 3 മക്കളുണ്ട്.
Comments are closed.