തിരുവനന്തപുരം: കാലവർഷം ഔദ്യോഗികമായി അവസാനിച്ചതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുലാവർഷത്തിന്‍റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടില്ലെങ്കിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി ചെറിയ രീതിയിൽ മഴ തുടരും.
കാലാവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയായി ശനിയാഴ്ച മുതൽ മലയോര മേഖലയിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ പതിയെ ഇടി മിന്നലോടു കൂടിയ മഴ ആരംഭിക്കും.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഒക്‌റ്റോബർ 12 വരെ സാധാരണയിൽ കുറവും 19 വരെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാനുമാണു സാധ്യത.
Comments are closed.